28.1 C
Kollam
Friday 23rd October, 2026 | 02:49:37 PM
Home News Breaking News ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ ഉണ്ടായേക്കും, സൂചന നൽകി ട്രംപ്

ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ ഉണ്ടായേക്കും, സൂചന നൽകി ട്രംപ്

ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ ഉണ്ടായേക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ട്രംപ്. അമേരിക്കയും ഇസ്രയേലും ആക്രമണം പുനരാരംഭിച്ചാൽ ഗൾഫ് മേഖലയിലെ സൈനിക താവളങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും പുറമെ വിമാനത്താവളങ്ങൾ, പൈപ്പ്‌ലൈനുകൾ തുടങ്ങിയ ലക്ഷ്യങ്ങൾക്കുനേരെയും തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ഇതിനിടെ, റിയാദിനെ ലക്ഷ്യമിട്ട ഹൂതി ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞതായി റിപ്പോർട്ട്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കാനഡയും ഇറ്റലിയും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിൽ ഒറ്റ ദിവസം ഏഴ് എണ്ണ ടാങ്കറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഇറാൻ അവകാശപ്പെട്ടു. മേഖലയിലെ സംഘർഷവും വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകളും നിലനിൽക്കുന്നതിനിടെ, എണ്ണവില ബാരലിന് ഏകദേശം 113 ഡോളറിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here