28.1 C
Kollam
Friday 23rd October, 2026 | 02:49:52 PM
Home News Kerala പാമ്പാടിയിൽ സ്കൂട്ടർ ബസിലിടിച്ചു രണ്ട് യുവതികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസ്,റോഡില്‍നിന്നു സംസാരിച്ചവര്‍ക്കെതിരെയും അന്വേഷണം

പാമ്പാടിയിൽ സ്കൂട്ടർ ബസിലിടിച്ചു രണ്ട് യുവതികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസ്,റോഡില്‍നിന്നു സംസാരിച്ചവര്‍ക്കെതിരെയും അന്വേഷണം

കോട്ടയം. പാമ്പാടിയിൽ സ്കൂട്ടർ ബസിലിടിച്ചു രണ്ട് യുവതികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസ്. കോട്ടയം – കട്ടപ്പന റൂട്ടിലോടുന്ന CMS ബസ് ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് നടപടി. അപകട സമയം ബസുകൾ മത്സരയോട്ടത്തിലായിരുന്നെവെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ബുധൻ രാവിലെയായിരുന്നു അപകടം

സുഹൃത്തുക്കളായ ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത അപകടം. നിയന്ത്രണം വിട്ട സ്കൂട്ടർ ബസിനടിയിൽ പെട്ട് ഇരുവരും തൽക്ഷണം മരണപ്പെട്ടിരുന്നു. ദാരുണമായ അപകടത്തിന് പിന്നാലെ നടപടിയുമായി മുന്നോട്ട് പോവുകയാണ് പാമ്പാടി പൊലീസ്. CMS ബസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കും അലക്ഷ്യമായ ഡ്രൈവിങ്ങിനും കേസെടുത്തു. അമിത വേഗതയിൽ അശ്രദ്ധമായി ബസ് ഓടിച്ചെന്ന് FIR ൽ ചേർത്ത പൊലീസ് ബസുകൾ തമ്മിൽ മത്സരയോട്ടത്തിലായിരുന്നുവെന്നും കണ്ടെത്തി. മേഖലയിൽ പരിശോധനയും കർശനമാക്കി

അപകടസമയം റോഡിൽ നിന്ന് സംസാരിച്ചിരുന്ന രണ്ട് പേരെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെ കണ്ടാണ് കാർ ഡ്രൈവർ ബ്രേക്കിടുന്നതെന്നും സ്കൂട്ടർ നിയന്ത്രണം വിടുന്നതെന്നും CCTV യിൽ വ്യക്തമാണ്. കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പും രംഗത്തുണ്ട്. വിശദമായ അന്വേഷണം തുടരുകയാണ്…

LEAVE A REPLY

Please enter your comment!
Please enter your name here