27.6 C
Kollam
Monday 26th October, 2026 | 08:31:18 PM
Home News Kerala ബാറ്ററി മോഷണക്കേസില്‍ കോളേജ് വിദ്യാര്‍ഥിയും സുഹൃത്തുംപിടിയില്‍

ബാറ്ററി മോഷണക്കേസില്‍ കോളേജ് വിദ്യാര്‍ഥിയും സുഹൃത്തുംപിടിയില്‍

Advertisement

ഗുരുവായൂർ.വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവിനെയും പ്രായപൂർത്തിയാകാത്ത സുഹൃത്തിനെയും ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ബിരുദ വിദ്യാർത്ഥി തിരുവെങ്കിടം നിരഞ്ജന ഫ്ലാറ്റിൽ താമസിക്കുന്ന സോപാനത്തിൽ അവിനാഷും സുഹൃത്തുമാണ് പിടിയിലായത്.
‎
‎

പുത്തംപല്ലി സ്വദേശി വിനീതിന്റെ ടിപ്പർ ലോറിയിൽ നിന്നും രണ്ടു തവണയായി നാലു ബാറ്ററികൾ മോഷണം പോയിരുന്നു. തുടർന്ന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് രണ്ടുപേരും പിടിയിലായത്. ടെമ്പിൾ, ഗുരുവായൂർ, ചാവക്കാട്, എരുമപ്പെട്ടി പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം ബാറ്ററി മോഷണ കേസുകൾ ഇവർക്കെതിരേയുണ്ടെന്ന് പോലീസ് പറഞ്ഞു. പകൽ സമയത്ത് വാഹനങ്ങൾ നിരീക്ഷിച്ച് മോഷണത്തിന് അനുയോജ്യമായവ കണ്ടെത്തുകയാണ് ഇവരുടെ രീതി. പരിസരത്ത് സി.സി.ടി.വി ക്യാമറകളില്ലെന്ന് ഉറപ്പാക്കിയ ശേഷം വാഹനത്തിന്റെ ലൊക്കേഷൻ സുഹൃത്തിന് കൈമാറും. രാത്രി വീട്ടിലുള്ളവർ ഉറങ്ങിയ ശേഷം സ്കൂട്ടറുമായി പുറത്തിറങ്ങി ലൊക്കേഷൻ പിന്തുടർന്ന് മോഷണം നടത്തുന്നതായിരുന്നു പതിവ്. മോഷ്ടിച്ച ബാറ്ററികൾ ഉടൻ പരിസരത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച് ലൊക്കേഷൻ ഷെയർ ചെയ്യും. പകൽ വീണ്ടും സ്ഥലത്തെത്തി ബാറ്ററികൾ ശേഖരിച്ച് ആക്രിക്കടകളിൽ വിൽക്കുകയാണ് ചെയ്തിരുന്നത്. ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന് താഴെയുള്ള ആക്രിക്കടയിലും മറ്റുമാണ് ബാറ്ററികൾ പതിവായി ഇവർ വില്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പിടിയിലായ അവിനാഷുമായി പോലീസ് സംഭവസ്ഥലങ്ങളിലെത്തി തെളിവെടുപ്പ് നടത്തി. ഗുരുവായൂർ ടെമ്പിൾ ഇൻസ്പെക്ടർ കെ.ജി ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അവിനാഷിനെ കാക്കനാടുള്ള ബോസ്റ്റൽ സ്കൂളിലേയ്ക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here