ചാവക്കാട്. മണത്തല ജാറത്തിൽ നിന്നും ഭണ്ഡാരം മോഷ്ടിച്ച് പണം കവർന്ന പ്രതി പിടിയിൽ.കോഴിക്കോട് പൂനൂർ കക്കാട്ടുമ്മൽ സ്വദേശി മുജീബ് റഹ്‌മാനെയാണ് അറസ്റ്റ് ചെയ്തത്.കൊയിലാണ്ടിയിലെ ലോഡ്ജിൽ നിന്നുമാണ് പ്രതി പിടിയിലായത്.മോഷണം നടന്നത്ഞായറാഴ്ച പുലർച്ചെ
ജാറത്തിൽ നിന്നും രണ്ട് വലിയ ഭണ്ടാരങ്ങൾ മോഷ്ടാവ് എടുത്തുകൊണ്ടുപോയി പണം കവരുകയായിരുന്നു.ഭണ്ഡാരങ്ങൾ കബർസ്ഥാനിൽ വെച്ച് പൊളിച്ച് പണം കവർന്നശേഷം ഉപേക്ഷിച്ച നിലയിലായിരുന്നു. സിസിടിവിയിൽ മോഷ്ടാവ് കയറി ഭണ്ഡാരം എടുത്തുകൊണ്ടു പോകുന്ന ദൃശ്യം വ്യക്തമായി പതിഞ്ഞിരുന്നു
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടിയിലായത്. അറസ്റ്റിലായ മുജീബ് റഹ്മാൻ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു



































