30.4 C
Kollam
Thursday 8th October, 2026 | 03:00:21 PM
Home News Breaking News ഷുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി തള്ളി

ഷുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി തള്ളി

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.പി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രിംകോടതി തള്ളി. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള പ്രതികളുടെ ഹരജിയാണ് കോടതി തള്ളിയത്.


2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്. സുഹൃത്തുക്കളായ കീഴൂര്‍ റിയാസ് മന്‍സിലില്‍ റിയാസ്, നൗഷാദ്, ഇസ്മയില്‍, മൊയ്തീന്‍ എന്നിവര്‍ക്കും പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here