കൊല്ലം. ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലത്തെ സ്ത്രീധനപീഡന പരാതി. ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നീണ്ടകര സ്വദേശിക്ക്
ഭർത്താവിൽ നിന്ന് സ്ത്രീധന പീഡനവും, ക്രൂരമായ ശാരീരിക മർദ്ദനവുമുണ്ടായെന്നാണ് പരാതി. സൗദിയിൽ വെച്ച് ഭർത്താവ് നന്ദു പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ്
ദേശീയ വനിതാ കമ്മീഷൻ കേസെടുത്തത്
ചവറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം നടക്കുകയാണ്. സ്‌ത്രീധന പീഡനത്തിന് നന്ദുവിൻ്റെ മാതാപിതാക്കൾക്ക് എതിരെയും പൊലീസ് കേസെടുത്തിരുന്നു






























