കൊച്ചി.വടകര എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസ് പ്രതി ജിജിൽ കുര്യാക്കോസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.
രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ ജിജിൽ കുര്യാക്കോസ് ജയിൽ മോചിതനാകും.
ഈ വർഷം മെയ് അഞ്ചിനാണ് മണിയൂർ തുറശേരിക്കടവിൽ നിന്ന് 13.56 ഗ്രാം എം.ഡി.എം.എയുമായി തെക്കെ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാനെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്.മുഹമ്മദ് ഇർഫാൻ ജിജിൽ കുര്യാക്കോസുമായി സാമ്പത്തിക ഇടപാട് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് ജിജിൽ കുര്യാക്കോസിനെ ഈ കേസിലും പ്രതി ചേർത്തത്.വടകര എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് കോടതി അനുമതിയോടെ പയ്യോളി പൊലീസ് ജിജിൽ കുര്യാക്കോസിനെ അറസ്റ്റ് ചെയ്തത്.
വടകര കേസിൽ കഴിഞ്ഞ ആഴ്ച ജിജിൽ കുര്യാക്കോസിന് ജാമ്യം ലഭിച്ചിരുന്നു.എന്നാൽ പയ്യോളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
ഇപ്പോൾ പയ്യോളി കേസിലും ജാമ്യം ലഭിച്ചതോടെ രണ്ട് കേസുകളിലും ജാമ്യം ലഭിച്ചു.എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സംസ്ഥാനം വിട്ടുപോകരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ പ്രധാന പ്രതി വയനാട് സ്വദേശി ഇപ്പോഴും കാണാമറയത്ത് തന്നെ



































