Home News Kerala പട്ടാപ്പകൽ വിദ്യാർത്ഥിനിയെ തള്ളിയിട്ട് മാല കവർന്നു,പിന്നീടാണ് ട്വിസ്റ്റ്

പട്ടാപ്പകൽ വിദ്യാർത്ഥിനിയെ തള്ളിയിട്ട് മാല കവർന്നു,പിന്നീടാണ് ട്വിസ്റ്റ്

Advertisement

പാലക്കാട് അകത്തേത്തറയിലാണ് സംഭവം. മോഷണ ശേഷം പ്രതികൾ അതിർത്തി വിട്ടതായി സൂചന. പ്രതികളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു

പാലക്കാട്‌ അകത്തെത്തറയിൽ ഇന്നലെ ഉച്ചക്കാണ് കവർച്ച നടന്നത്. അകത്തെത്തറ ജി യു പി സ്കൂളിന് സമീപം പരീക്ഷ കഴിഞ്ഞ് മടങ്ങവേ കുട്ടികളെ പിന്തുടർന്നെത്തിയ രണ്ട് യുവാക്കൾ മാല പൊട്ടിച്ചു ഓടുകയായിരുന്നു.എന്നാൽ മോഷ്ടാക്കൾ കവർന്ന മാല സ്വർണ്ണം ആയിരുന്നില്ല. കവർച്ചേക്കിടെ കുട്ടികൾക്ക് പരുക്ക് പറ്റിയെങ്കിലും ഗുരുതരമല്ല. മോഷ്ടാക്കൾ കുട്ടികളെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

സംഭവത്തിന്‌ പിന്നാലേ പോലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികൾ എത്തിയെന്നു കരുതുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാർ വാളയാർ ടോൾ പ്ലാസ കടക്കുന്നതിന്‍റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.ഇതോടെ പ്രതികൾ അതിർത്തി വിട്ടതായാണ് സൂചന. ഹേമാംബിക നഗർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Advertisement