27.2 C
Kollam
Sunday 27th September, 2026 | 11:14:34 PM
Home News Local വീടിന് മുകളില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

വീടിന് മുകളില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

ഇളമ്പല്‍: വീടിനു മുകളില്‍ മഴയിലും കാറ്റിലും വീണ മരക്കൊമ്പ് വെട്ടി മാറ്റുമ്പോള്‍ കാല്‍വഴുതി താഴേക്ക് വീണ ഗൃഹനാഥന്‍ മരിച്ചു. ഇളമ്പല്‍, മരങ്ങാട്, ബിനു ഭവനില്‍ ബി. വിനോദ്കുമാര്‍ (കൊട്ടാരം ആയിരവില്ലി ക്ഷേത്രം പ്രസിഡന്റ്, 69) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ചെയ്ത ശക്തമായ കാറ്റിലും മഴയിലും മരങ്ങാട് പ്രദേശത്ത് ശക്തമായ കാറ്റ് ഉണ്ടായിരുന്നു. താഴെ വീണ് സാരമായി പരിക്കേറ്റ വിനോദ്കുമാര്‍ കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: ഗംഗ. മക്കള്‍: അരുണ്‍കുമാര്‍, ശ്രീലക്ഷ്മി. മരുമകന്‍: ശരത്.