27.6 C
Kollam
Friday 11th September, 2026 | 09:47:07 PM
Home News Breaking News കടം വീട്ടാനും ആർഭാട ജീവിതത്തിനുമായി അമ്മയുടെ സ്വർണ താലിമാല പൊട്ടിച്ച് ഓടിയ മകനും കൂട്ടാളിയും അറസ്റ്റിൽ

കടം വീട്ടാനും ആർഭാട ജീവിതത്തിനുമായി അമ്മയുടെ സ്വർണ താലിമാല പൊട്ടിച്ച് ഓടിയ മകനും കൂട്ടാളിയും അറസ്റ്റിൽ

കോട്ടയം. കാഞ്ഞിരപ്പള്ളിയിൽ കടം വീട്ടാനും ആർഭാട ജീവിതത്തിനുമായി അമ്മയുടെ സ്വർണ താലിമാല പൊട്ടിച്ച് ഓടിയ മകനും കൂട്ടാളിയും അറസ്റ്റിൽ. മകൻ തീക്കോയി സ്വദേശി ടോജൻ കുര്യൻ സുഹൃത്ത് മീനച്ചിൽ സ്വദേശി മുഹമ്മദ് ഷംഷാദ് അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. വീടിനുള്ളിൽ നിൽക്കുകയായിരുന്ന അമ്മയുടെ രണ്ട് പവൻ സ്വർണ മാലയാണ് ടോജൻ പൊട്ടിച്ചെടുത്തത്

കഴിഞ്ഞ ബുധൻ ഉച്ചയോടെയായിരുന്നു സംഭവം. കാളകെട്ടിയിലെ വീട്ടിലെത്തിയ ടോജൻ അമ്മയെ ആദ്യം നിരീക്ഷിച്ചു. ശേഷം താലിമാല പൊട്ടിച്ചെടുത്ത് ഓടി. വേദന കൊണ്ട് മാതാവ് ശബ്ദമുണ്ടാക്കിയെങ്കിലും ടോജൻ നിന്നില്ല. രണ്ട് പവൻ മാലയും കയ്യിലൊതുക്കി രക്ഷപ്പെട്ടു. സുഹൃത്ത് മീനച്ചിൽ സ്വദേശി ഷംഷാദ് അൽത്താഫുമൊത്ത് ചേർന്ന് ഈരാറ്റുപേട്ടയിലെ ധനകാര്യ സ്ഥാപനത്തിൽ മാല പണയം വെച്ചു. കിട്ടിയ പണം കൊണ്ട് കടം തീർത്തു, പുതിയ മൊബൈൽ വാങ്ങി, മദ്യപിച്ചു തീർത്തു

വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതികൾ പിടിയിലായി. ഇവർ ലഹരിക്കടിമകളാണെന്നാണ് നിഗമനം. പ്രതി ടോജൻ നേരത്തേയും വീട്ടിൽ ഭീഷണിപ്പെടുത്തി സ്വർണം അപഹരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. മറ്റൊരു പ്രതി മുഹമ്മദ്‌ ഷംഷാദ് അൽത്താഫ് കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതികളെ റിമാൻറ് ചെയ്തു