കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി സംസ്ഥാന കലോത്സവം ഡിസംബർ 27, 28, 29 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജിൽ നടക്കും. 130 ഇനങ്ങളിലാണ് മത്സരം. അഞ്ച് പ്രാദേശിക കേന്ദ്രങ്ങളിലായി 21നും 22നും നടക്കുന്ന മേഖലാ കലോത്സവത്തിൽ സാഹിത്യരചനാ മത്സരങ്ങളും 28നും 29നും വ്യക്തിഗത സ്റ്റേജ് ഇനങ്ങളും അരങ്ങേറും.
കലോത്സവ ലോഗോ കൊല്ലം പ്രസ്‌ക്ലബ്ബിൽ മന്ത്രി ബിന്ദുകൃഷ്ണ പ്രകാശിപ്പിച്ചു. ലോഗോ രൂപകൽപ്പനാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ പിലാത്തറ സെന്റ് ജോസഫ് കോളേജ് ലേണർ സപ്പോർട്ട് സെന്ററിലെ ചരിത്രബിരുദ വിദ്യാർഥി വി അരുൺ രമേശിനെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. 350 ലോഗോ ലഭിച്ചതിൽ നിന്നാണ് തിരഞ്ഞെടുത്തത്.
നവംബർ 21,22 തീയതികളിൽ റീജിയണൽ കേന്ദ്രങ്ങളിൽ രചനാ മത്സങ്ങളും 28,29 തീയതികളിൽ വ്യക്തിഗത സ്റ്റേജ് ഇനങ്ങളും നടക്കും. രചനാ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്കും സ്റ്റേജ് ഇനങ്ങളിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കും സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാം. ഗ്രൂപ്പ് ഇനങ്ങൾ നേരിട്ടാണ് സംസ്ഥാന കലോത്സവത്തിൽ മത്സരിക്കേണ്ടത്. വ്യക്തിഗത ഇനങ്ങളിൽ 4000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 18ന് രജിസ്ട്രേഷൻ അവസാനിക്കും.



























