28 C
Kollam
Wednesday 30th September, 2026 | 09:10:35 AM
Home News Breaking News പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചു, വിദ്യാർത്ഥിയുടെ തലക്കും കണ്ണിനും...

പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചു, വിദ്യാർത്ഥിയുടെ തലക്കും കണ്ണിനും പരിക്കേറ്റു

വയനാട്. കൽപ്പറ്റ മുണ്ടേരി വിഎച്ച്സി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദനം . പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചതായാണ് പരാതി . വിദ്യാർത്ഥിയുടെ തലക്കും കണ്ണിനും പരിക്കേറ്റു

ഇന്നലെ വൈകിട്ടാണ് സംഭവം. 16 കാരനായ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാർഥികളാണ് പ്ലസ് വൺ വിദ്യാർഥിയെ മർദ്ദിച്ചത്. ഷർട്ടിന്റെ കോളർ ബട്ടൺ അഴിക്കാൻ സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെയാണ് മർദ്ദനം ഉണ്ടായത്

പരിക്കേറ്റ വിദ്യാർത്ഥി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കർശന നടപടിയുമായി മുന്നോട്ടു പോകാൻ ആണ് സ്കൂൾ അധികൃതരുടെയും പിടിഎയുടെയും തീരുമാനം