Home News Breaking News വൈദ്യുതി ക്ഷാമം കൃത്രിമം; സർക്കാർ രേഖകൾ പുറത്തുവിടണം: പിണറായി വിജയൻ

വൈദ്യുതി ക്ഷാമം കൃത്രിമം; സർക്കാർ രേഖകൾ പുറത്തുവിടണം: പിണറായി വിജയൻ

Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം കൃത്രിമായി സൃഷ്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി കരാറിലെ നടപടികൾ ദുരൂഹമാണ്. അതീവ ഗൗരവമായ കാര്യങ്ങൾ കാരാറിന് പിന്നിലുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തുവിടണമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വടക്കേ ഇന്ത്യയിൽ ഉൾപ്പെടെ നല്ല മഴ ലഭിച്ചതോടെ രാജ്യത്ത് ആകെ വൈദ്യുതി ലഭ്യത മെച്ചപ്പെട്ട സാഹചര്യമാണിത്. പൊതുസാഹചര്യം ഇതാണെങ്കിലും സർക്കാരും മുഖ്യമന്ത്രിയും പ്രതിസന്ധിയാണ് എന്നാണ് പറയുന്നത്. എന്താണ് ഇതിന്റെ അടിസ്ഥാനമെന്ന് മനസിലാകുന്നില്ല. പ്രതിസന്ധിയുണ്ടെന്ന പരസ്യവാദം ഉയർത്തി, ക്ഷാമമുണ്ടെന്ന പ്രതീതി ഉണ്ടാക്കുകയാണ്. രാജ്യത്തെ കുത്തക കമ്പനികളാണ് വൈദ്യുതി ഉത്പാദനം നടത്തുന്നത്. സർക്കാർ നടപടി കുത്തകകളുടെ താൽപര്യം സംരക്ഷിക്കാനുള്ള പ്രതിസന്ധി സൃഷ്ടിക്കലാണോ എന്നത് പരിശോധിക്കണം.

വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സാധാരണ വൈദ്യുതി ബോർഡാണ് തീരുമാനമെടുക്കുക. ബോർഡ് തെറ്റായ നിലപാട് എടുത്താൽ സർക്കാർ ഇടപെടേണ്ടിവരും. എന്നാൽ വൈദ്യുതി ബോർഡും വൈദ്യുതി മന്ത്രിയും സ്വീകരിച്ച നിലപാടിന് വിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കരാർ ഒപ്പിടാൻ താനാണ് തീരുമാനിച്ചത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോൾ അതിലെന്തോ ഒളിപ്പിക്കാനുണ്ട്. അഴിമതിയെ കുറിച്ച് മുഖ്യമന്ത്രിക്ക് മറുപടിയില്ല. രാജ്യത്ത് വൈദ്യതി ഉത്പാദിപ്പിക്കുന്ന കമ്പനിയല്ല ജിഎൻഎ. ഒരു പ്ലാറ്റ്ഫോം മാത്രമാണ്. അപ്പോൾ ആരുടെ വൈദ്യുതിയാണ് ജിഎൻഎ നൽകുന്നത് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നു ഉത്തരമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here