29.7 C
Kollam
Saturday 3rd October, 2026 | 04:16:12 PM
Home Lifestyle Culture ലൂഥറൻ ബൈബിൾ കലോത്സവം സമാപിച്ചു

ലൂഥറൻ ബൈബിൾ കലോത്സവം സമാപിച്ചു

Advertisement

പാറശാല :ഇന്ത്യ ഇവാഞ്ചലിക്കൽ ലൂഥറൻ സഭ പൊൻവിള സർക്കിളിന്റെ നേതൃത്വത്തിൽ പൊൻവിള ലൂഥറൻ സഭയിൽ ബൈബിൾ കലോത്സവം – 2026 സംഘടിപ്പിച്ചു.

സിനഡ് പ്രസിഡന്റ് റവ. എം. സുനിൽ, സർക്കിൾ പ്രസിഡന്റ് റവ. ജെ. ജസ്റ്റിൻ ജോസ് എന്നിവർ സംയുക്തമായി തിരിതെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.

സർക്കിളിലെ വിവിധ സഭകളിൽ നിന്നായി 600 ഓളം സൺഡേ സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, യുവതി യുവാക്കൾ, വനിതകൾ എന്നിവർ വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തു.

റവ. ബി.എം. ശാലേം, റവ. ഷിബു പി. ദാമോദർ, റവ. ജെ. സുനിൽ രാജൻ, ശ്രീ. സി. ക്രിസ്റ്റിൻ രാജ്, റവ. ഡോ. എൽ.ടി. പവിത്രസിംഗ്, റവ. ടി. ജോൺ പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മുപ്പതോളം വൈദികരും രണ്ടായിരത്തോളം സഭാ വിശ്വാസികളും കലോത്സവത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here