29.7 C
Kollam
Saturday 3rd October, 2026 | 02:40:52 PM
Home News Breaking News ഫ്ലൈ ദുബായ് വിമാനത്തിലേത് ഭീകരാക്രമണം

ഫ്ലൈ ദുബായ് വിമാനത്തിലേത് ഭീകരാക്രമണം

Advertisement

ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് സെപ്റ്റംബർ 30ന് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണം ഭീകരാക്രമണമാണെന്ന് യുഎഇ. വിമാനത്തിന്റെ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ സഹപൈലറ്റ് ഹമാം അൽ ഹമ്മിമി ക്രാഷ് ആക്സ് ഉപയോഗിച്ച് തലയിലും കഴുത്തിലും കൈകളിലും വെട്ടിയതായി യുഎഇ പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. ക്യാപ്റ്റനെ ആക്രമിച്ചശേഷം വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാനും ഹമ്മിമി ശ്രമിച്ചു.
ആക്രമണത്തിനു പിന്നിൽ ഏതെങ്കിലും തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് യുഎഇ അറിയിച്ചു. ഹമ്മിമി ഇടക്കാലത്ത് സിറിയയിൽ കഴിഞ്ഞിരുന്നതായും തീവ്രചിന്താഗതികൾ പുലർത്തിയിരുന്നതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. തീവ്രവാദ ആശയങ്ങളുമായുള്ള ബന്ധത്തെ തുടർന്ന് ഒമാൻ ഇയാൾക്ക് വിമാനം പറത്തുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here