28.4 C
Kollam
Tuesday 17th November, 2026 | 09:49:25 PM
Home News Breaking News സ്ത്രീകൾക്ക് നേരെയുള്ള ബോഡി ഷെയ്മിംഗ് സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പരിധിയിൽ വരില്ല: കർണാടക ഹൈക്കോടതി

സ്ത്രീകൾക്ക് നേരെയുള്ള ബോഡി ഷെയ്മിംഗ് സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പരിധിയിൽ വരില്ല: കർണാടക ഹൈക്കോടതി

Advertisement

ബംഗ്ളൂരു : സ്ത്രീകളെ ബോഡി ഷെയ്മിംഗ് നടത്തുന്നതിനെ സ്ത്രീത്വത്തെ അപമാനിച്ചതായി കണക്കാക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതി. രൂപത്തിന്റെ പേരിലുള്ള കളിയാക്കലുകളും വാക്കാലുള്ള അധിക്ഷേപങ്ങളും ഐപിസി 509ആം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ 2023 ഓഗസ്റ്റിലുണ്ടായ ഒരു തർക്കവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറിന്റെ ഉത്തരവ്.

Also Read: സിജെപി പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചു; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

രണ്ട് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം തന്നെയും സുഹൃത്തുക്കളെയും ബോഡി ഷെയിമിങ് നടത്തുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്തുവെന്നായിരുന്നു 26-കാരിയായ യുവതിയുടെ പരാതി. ഒരു സ്ത്രീയുടെ മാന്യതയെ ബോധപൂർവ്വം അപമാനിക്കുന്ന തരത്തിലുള്ള വാക്കുകളോ പ്രവൃത്തികളോ ആണ് ഈ വകുപ്പിന്റെ പരിധിയിൽ വരുന്നത്. ബോഡി ഷെയിമിങ്ങും വാക്കാലുള്ള അധിക്ഷേപങ്ങളും മാനസിക വിഷമമുണ്ടാക്കിയേക്കാമെങ്കിലും, അത് സ്ത്രീത്വത്തെ അപമാനിക്കൽ എന്ന നിയമപരമായ നിർവചനത്തിലേക്ക് നേരിട്ട് വരില്ലെന്നും കോടതി വ്യക്തമാക്കി.