26.4 C
Kollam
Thursday 17th September, 2026 | 06:38:34 AM
Home News Breaking News കുളത്തിൽ റീൽസ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു

കുളത്തിൽ റീൽസ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു

കണ്ണൂർ: കുളത്തിൽ റീൽസ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു. അഴീക്കോട് ആനിവയലിൽ ആണ് സംഭവം. കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്‌ണനാണ് (24) മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇൻസ്റ്റഗ്രാമിൽ കുളത്തിൻ്റെ ദൃശ്യങ്ങൾ കണ്ട് പെൺ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു അനിരുദ്ധ്.

എംബിബിഎസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുകയാണ് അനിരുദ്ധ്. സുഹൃത്തിനെ കരയ്ക്ക് നിർത്തി കുളത്തിലിറങ്ങിയ അനിരുദ്ധ് മുങ്ങി പോകുകയായിരുന്നു. സുഹൃത്തിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് ഫയർഫോഴ്സ് കുളത്തിൽ നിന്നു അനിരുദ്ധിനെ പുറത്തെടുത്തു ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.