27.6 C
Kollam
Monday 21st September, 2026 | 07:00:48 PM
Home News Kerala കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി

പത്തനംതിട്ട : തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. അഞ്ചുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയാനയെ കരയ്ക്ക് കയറ്റിയത്.
കരയ്ക്ക് കയറിയ കുട്ടിയാന വനത്തിലേക്ക് ഓടിരക്ഷപ്പെട്ടു. തണ്ണിത്തോട് ജനവാസ മേഖലയിലെ റബ്ബര്‍തോട്ടത്തിലെ ഉപയോഗ്യശൂന്യമായ കിണറിലാണ് കുട്ടിയാന വീണത്. ഏകദേശം രണ്ട് വയസ് തോന്നിക്കുന്ന പിടിയാനയെയാണ് കണ്ടെത്തിയത്. കിണറ്റില്‍ നിന്ന് ആനയുടെ ശബ്ദം കേട്ട നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ കിണറിന്റെ ഒരു ഭാഗം പൊളിച്ചാണ് കുട്ടിയാനയെ രക്ഷപ്പെടുത്തിയത്.