27.6 C
Kollam
Thursday 17th September, 2026 | 08:54:50 AM
Home News Breaking News സിഗ്നലില്‍ നിര്‍ത്തിയ ബൈക്കില്‍ പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു,കൂടെയുണ്ടായിരുന്ന യുവതിക്ക് ഗുരുതരമായി...

സിഗ്നലില്‍ നിര്‍ത്തിയ ബൈക്കില്‍ പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു,കൂടെയുണ്ടായിരുന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു

തൃശൂര്‍. ദേശീയപാത പുതുക്കാട് സിഗ്നലിന് സമീപം പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രക്കാനായ യുവാവ് മരിച്ചു.കൂടെയുണ്ടായിരുന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി മേലേതിൽ വീട്ടിൽ 22 വയസുള്ള റിജാസ് ആണ് മരിച്ചത്.

പാലക്കാട് സ്വദേശി മുത്താട്ടുപറമ്പിൽ രാമചന്ദ്രൻ്റെ മകൾ 21 വയസുള്ള ശ്രീഷ്മക്കാണ് പരിക്കേറ്റത്.ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം.തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് സിഗ്നലിൽ നിർത്താൻ ശ്രമിക്കുന്നതിനിടെ പുറകിൽ നിന്ന് അമിതവേഗതയിൽ എത്തിയ പിക്കപ്പ് വാൻ ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് സിഗ്നലിൽ നിർത്തിയിട്ട മൂന്ന് കാറുകളിലേക്ക് ഇടിച്ചുകയറി.