26.2 C
Kollam
Friday 18th September, 2026 | 04:31:05 AM
Home News National വനിതാ ഡോക്ടര്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു

വനിതാ ഡോക്ടര്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു

ഗാസിയാബാദ്: വനിതാ ഡോക്ടര്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. ഗാസിയാബാദിലെ രാജ്‌നഗര്‍ എക്സ്റ്റന്‍ഷനില്‍ താമസിക്കുന്ന മനോരോഗ ചികിത്സാവിദഗ്ധയായ ഡോ. ഹേമിക അഗര്‍വാള്‍(40) ആണ് മരിച്ചത്. സംഭവം ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്നാണ് ഡോക്ടര്‍ വീണത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മറ്റുതാമസക്കാര്‍ ഓടിയെത്തി. തുടര്‍ന്ന് യുവതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഒന്നരവര്‍ഷം മുന്‍പാണ് ഡോ. ഹേമിക വിവാഹമോചിതയായതെന്നാണ് കുടുംബം പറയുന്നത്. ഇതിനുശേഷം മകള്‍ കടുത്ത മാനസികപ്രയാസങ്ങള്‍ നേരിട്ടിരുന്നതായാണ് പിതാവും മനോരോഗ ചികിത്സാവിദഗ്ധനുമായ ഡോ. ആര്‍. ചന്ദ്ര പറഞ്ഞത്. മകള്‍ ചികിത്സ തേടിയതിന്റെ വിവരങ്ങളടക്കം പൊലീസിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.