27.1 C
Kollam
Tuesday 3rd November, 2026 | 11:39:58 PM
Home News Breaking News അടൂർ പോലീസ് സ്റ്റേഷനിലെ അതിക്രമം: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

അടൂർ പോലീസ് സ്റ്റേഷനിലെ അതിക്രമം: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Advertisement

അടൂർ : പോലീസ് സ്റ്റേഷ നിലെ അതിക്രമം യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
പത്തനംതിട്ട അടൂർ പോലീസ് സ്റ്റേഷനിൽ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കൽ അറസ്റ്റിലായി.
വിവരാവകാശ നിയമപ്രകാരം ലഭിച്ച പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൂർണ്ണമായി പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടികളിലേക്ക് കടന്നത്.

കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ ജൂലൈ 11-ന് പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു.

രാജൻ ജോസഫിനെ ജീപ്പിൽ നിന്ന് ഇറക്കുന്നതിനിടെ ഒരു സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് വാഹനം തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.

സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ചുകയറിയ സംഘം ലോക്കപ്പിൽ കഴിഞ്ഞിരുന്ന രാജൻ ജോസഫിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.

സംഭവത്തിൽ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബാക്കി പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, ശ്രീനാദേവി കുഞ്ഞമ്മയെ കേസിൽ പ്രതിയാക്കുന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here