മലപ്പുറം: വണ്ടൂരിൽ ആംബുലൻസ് ഡ്രൈവറെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ
പ്രതി പിടിയിലായി.
മഞ്ചേരി പുല്ലഞ്ചേരി സ്വദേശി സൽമാൻ ഫാരിസിനെയാണ് വണ്ടൂർ പൊലീസ്’ അറസ്റ്റ് ചെയ്തത്.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനിടെയാണ്
വണ്ടൂർ ബസ്റ്റാൻഡിനു മുൻവശത്തു വെച്ച് ആംബുലൻസ് ഡ്രൈവർ ആയ പി. സഫ് വാനെ കാർ ഇടിച്ചത്.ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം.
നിലമ്പൂർ ഭാഗത്തുനിന്ന് സൽമാൻ ഫാരിസ് ഓടിച്ചു വന്ന ഫോർച്ചുണർ കാറാണ് സഫ് വാനെ ഇടിപ്പിച്ച് അരക്കിലോ മീറ്റർ ദൂരം ഓടിച്ചു പോയത്.
ഈ സമയം കാറിൻ്റെ ബോണറ്റിൽ പിടിച്ചു തൂങ്ങിയ യുവാവ് കരഞ്ഞ് വിളിക്കുകയായിരുന്നു. കാറിനെ പിന്തുടർന്ന നാട്ടുകാർ പള്ളിക്കുന്നിൽ വെച്ച് വാഹനം തടഞ്ഞാണ് സഫ് വാനെ രക്ഷപ്പെടുത്തിയത്. ഇതിനിടയിൽ സൽമാൻ ഫാരിസ് കാറുമായി കടന്നു കളയുകയായിരുന്നു.
Home News Breaking News വണ്ടൂരിൽ ആംബുലൻസ് ഡ്രൈവറെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

































