27.7 C
Kollam
Monday 21st September, 2026 | 02:16:28 PM
Home News Kerala ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്. ഫറോക്ക് പഴയ പാലത്തിൽ നിന്ന് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചാലിയം ഹാർബറിന് സമീപത്ത് നിന്നാണ് മൃതദേഹ്മ കണ്ടെടുത്തത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപതി മോർച്ചറിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് പാലത്തിൽ നിന്ന് യുവതി പുഴയിലേക്ക് ചാടുന്നത് ഓട്ടോ ഡ്രൈവർ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ഫറോക്ക് പോലീസും മീഞ്ചന്ത ഫയർഫോഴ്സും പരിശോധന നടത്തിയെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് സ്കൂബ ടീം ഉൾപ്പെടെ പരിശോധനയ്ക്ക് എത്തിയ ഘട്ടത്തിലാണ് മൃതദേഹം ഹാർബറിൽ പൊന്തിയ നിലയിൽ കണ്ടെത്തിയത്.