28.2 C
Kollam
Wednesday 14th October, 2026 | 10:01:10 PM
Home News Kerala ഒഴുക്കിൽപ്പെട്ട സൈനികൻ സുജിത്തിനെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിപ്പിച്ചു

ഒഴുക്കിൽപ്പെട്ട സൈനികൻ സുജിത്തിനെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിപ്പിച്ചു

തിരുവനന്തപുരം. പേയാട് കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട സൈനികൻ സുജിത്തിനെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിപ്പിച്ചു. അഗ്നി രക്ഷനിയും സ്കൂബ ടീമും നാട്ടുകാരും വൈകുന്നേരത്തോടെ പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നും സൈനികരം എത്തി തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ സുജിത്തിനെ കണ്ടെത്താനായില്ല . അപകടം നടന്ന സ്ഥലത്തിൻറെ ഒരുവശം വിളപ്പിൽശാല പോലീസ് സ്റ്റേഷൻ പരിധിയും കരമനയാറ് വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയുമാണ് ഇതിനാൽ വട്ടിയൂർക്കാവ് പോലീസ് ഉണ്ടായിരുന്ന സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുത്ത് കേസെടുത്തു