26.4 C
Kollam
Saturday 13th June, 2026 | 02:56:41 AM
Home News Breaking News ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും

ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും

Advertisement

ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. ന്യൂ ചണ്ഡിഗഢിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ്  മത്സരം. വിജയിക്കുന്നവർ ഫൈനലിൽ ബംഗളൂരുവുമായി മത്സരിക്കും.


എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്താണ് രാജസ്ഥാൻ റോയൽസ് ക്വാളിഫയറിന് യോഗ്യത നേടിയത്. രാജസ്ഥാന്റെ യുവതാരം വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയ ബാറ്റിങ് പ്രകടനമാണ് ടീമിന് തുണയായത്. മത്സരത്തിൽ വെറും 29 പന്തുകളിൽ നിന്ന് 12 സിക്സറുകൾ ഉൾപ്പടെ 97 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. ക്രിസ് ഗെയ്‌ലിന്റെ വേഗമേറിയ ഐപിഎൽ സെഞ്ച്വറി റെക്കോഡിന് തൊട്ടരികിലെത്തിയ സൂര്യവംശി, ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന്റെ റെക്കോഡ് മറികടക്കുകയും ചെയ്തു.


സൂര്യവംശിയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസ് 243 റൺസ് എന്ന കൂറ്റൻ സ്കോറാണ് അന്ന് പടുത്തുയർത്തിയത്. ബാറ്റിങിന് അനുകൂലമായ ചണ്ഡിഗഢിലെ പിച്ചിൽ സൂര്യവംശിയെ എത്രയും വേഗം പുറത്താക്കുക എന്നതാവും ഗുജറാത്ത് ബൗളർമാരുടെ പ്രധാന ലക്ഷ്യം. ശുഭ്‌മൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിന് മികച്ച ബൗളിങ് നിരയുണ്ടെങ്കിലും രാജസ്ഥാന്റെ ഫോം അവർക്ക് കടുത്ത വെല്ലുവിളിയാകും.

Advertisement