26.2 C
Kollam
Monday 5th October, 2026 | 08:21:43 AM
Home News Kerala കാന്തൻപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

കാന്തൻപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

വയനാട്. കാന്തൻപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. സുൽത്താൻബത്തേരി ചീരാൽ കൊഴുവന സ്വദേശി അമൽ വിഷ്ണുവാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും ഏറെനേരം തിരച്ചിൽ നടത്തി. തുർക്കി ജീവരക്ഷാസമിതി പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്. 33 വയസ്സായിരുന്നു. വെട്ടുകല്ലേൽ ശശിധരൻ ഉഷ എന്നിവരുടെ മകനാണ്. നീതുവാണ് സഹോദരി.