സർക്കാർ നിർമ്മിത ജവാൻ മദ്യ ഉത്പാദനം ഉടൻ പുനരാരംഭിക്കും. മദ്യം നിറക്കുന്നതിനുള്ള കുപ്പികൾ കടക്കമുള്ള ടെൻഡർ നടപടികൾ ആരംഭിക്കും. E ടെൻഡർ വഴി പരമാവധി വേഗത്തിൽ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
മെയ് 18ന് 750 എം എൽ ജവാനും ജൂൺ 16ന് ആയിരം എംഎൽ ജവാനും ഉത്പാദനം പൂർണമായും നിലച്ചിരുന്നു. മദ്യം നിറക്കുന്നതിനുള്ള കുപ്പികൾ തീർന്നതോടെയാണ് ഉത്പാദനം നിർത്തേണ്ടിവന്നത്.
ടെൻഡർ നടപടികൾ തുടങ്ങാൻ ബെവ്‌കോ എംഡി വരുത്തിയ കാലതാമസം ആയിരുന്നു പ്രതിസന്ധിക്ക് ഇടയാക്കിയത്. പശ്ചിമേഷന് യുദ്ധമടക്കം നിലനിൽക്കുന്ന സാഹചര്യമായി കുപ്പികൾക്ക് വിലകൂടി എന്നുള്ള തൊടു ന്യായമാണ് ഇതിന് മറുപടിയായി എംഡി എംആർ അജിത് കുമാർ നൽകിയത്.തുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ എക്സൈസ് മന്ത്രി എം ലിജു നിർദ്ദേശം നൽകുകയായിരുന്നു.
ഇതനുസരിച്ച് E ടെൻഡർ നടപടികളിലേക്ക് കടന്നു.പുതിയ കുപ്പിയും സ്റ്റിക്കറും വരുന്ന ദിവസങ്ങളിൽ തന്നെ എത്തും.ജവാൻ ഉത്പാദനം പൂർണതോതിൽ പുനരാരംഭിക്കും. ഒന്നര മാസത്തിനിടെ സർക്കാറിനു ഉണ്ടായത് കോടികളുടെ നഷ്ടമാണ്. ഇത് സ്വകാര്യ കമ്പനികളെ സഹായിക്കാനായിരുന്നു എന്നുള്ള ആരോപണമാണ് സർക്കാർ തലത്തിൽ ഉയരുന്നത്. ഇതിൽ ഇടത് സർക്കാരിനും താല്പര്യമുണ്ടായിരുന്നു എന്ന് എക്സൈസ് മന്ത്രി പറയുന്നുണ്ട്. നിലവിൽ ഉണ്ടായ നഷ്ടം,
എത്രയാണ് ആർക്കൊക്കെയാണ് വീഴ്ച സംഭവിച്ചത് എന്നതടക്കം വിശദ പരിശോധന നടത്തുകയാണ് നികുതി സെക്രട്ടറി. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം. ബെവ്‌കോ എം ഡി സ്ഥാനത്തുനിന്ന് എം ആർ അജിത് കുമാറിനെ മാറ്റണമെന്നുള്ള ആവശ്യം തുടക്കം മുതൽ മന്ത്രി എം ലിജു ഉന്നയിക്കുന്നുണ്ട്.


































