കൊടുങ്ങല്ലൂര്‍. വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടർന്ന് കൊടുങ്ങല്ലൂരിൽ ലക്ഷക്കണക്കിന് ചെമ്മീൻ കുഞ്ഞുങ്ങൾ ചത്തു. പുല്ലൂറ്റ് നാരായണമംഗലത്ത് വലിയപറമ്പിൽ ഹുസൈൻ്റെ ചെമ്മീൻ കൃഷിയാണ് അപ്പാടെ നശിച്ചത്
നാൽപ്പത് ദിവസം പ്രായമുള്ള നാല് ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ചെമ്മീൻ പാടത്തുണ്ടായിരുന്നത്. ഇവയ്ക്ക് ഓക്സിജൻ നൽകുന്നതിനായി സ്ഥാപിച്ച വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയറേറ്റർ പ്രവർത്തിപ്പിക്കാനാകാതെ വന്നതിനെ തുടർന്നാണ് ചെമ്മീൻ കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തത്
ഞായറാഴ്ച്ച വൈകുന്നേരം കൃഷിയിടത്തിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.കെ.എസ്.ഇ.ബി ഓഫീസിൽ വിവരമറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ല.ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി വിതരണം തുടർന്നുവെങ്കിലും രാത്രിയോടെ ജനറേറ്ററും തകരാറിലായി
രാത്രിയിൽ പലവട്ടം പുത്തൻചിറ സെക്ഷൻ ഓഫീസിൽ വിളിച്ച് അഭ്യർത്ഥിച്ചുവെങ്കിലും കെ.എസ്.ഇ.ബി ജീവനക്കാർ തകരാർ പരിഹരിക്കാൻ തയ്യാറായില്ലെന്ന് ഹുസൈൻ പറയുന്നു



































