28 C
Kollam
Monday 21st September, 2026 | 10:28:32 AM
Home News Breaking News ‘അമ്മ’ സംഘടനയിൽ നിന്ന് മുതിർന്ന നടി മല്ലിക സുകുമാരൻ രാജിവെച്ചു

‘അമ്മ’ സംഘടനയിൽ നിന്ന് മുതിർന്ന നടി മല്ലിക സുകുമാരൻ രാജിവെച്ചു

‘അമ്മ’ സംഘടനയിൽ നിന്ന് മുതിർന്ന നടി മല്ലിക സുകുമാരൻ രാജിവെച്ചു.
ഫേസ്ബുക്കിലൂടെയാണ് ‘അമ്മ’യിൽ നിന്നും സ്നേഹപൂർവ്വം പടിയിറങ്ങുന്ന കാര്യം താരം ഔദ്യോഗികമായി അറിയിച്ചത്. താൻ എപ്പോഴും സത്യത്തിനൊപ്പവും ന്യായത്തിനൊപ്പവുമാണെന്ന് വ്യക്തമാക്കിയ താരം, ശ്വേത മേനോന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.


കഴിഞ്ഞ ദിവസമാണ് അമ്മ ഭരണസമിതി രാജിവെച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെക്കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. അവിശ്വാസം നേരിടാതെയാണ് മുഴുവന്‍ അംഗങ്ങളും രാജിവെച്ചത്.


അതേസമയം താരസംഘ‌ടനയായ ‘അമ്മ’ യുടെ അംഗത്വത്തിൽ നിന്നും നടി ലക്ഷ്മിപ്രിയയും രാജിവെച്ചിരുന്നു. സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് താരം തന്റെ രാജി അറിയിച്ചത്. തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും ലക്ഷ്മിപ്രിയ പറയുന്നു.