തൃശ്ശൂർ. നാട്ടികയിൽ മദ്യലഹരിയിൽ വീട്ടമ്മയെ ആക്രമിച്ചു കാപ്പ കേസ് പ്രതി. തടഞ്ഞുനിർത്തി മുഖത്ത് അടിച്ച ഗുണ്ടയെ പ്രതിരോധിച്ച് വീട്ടമ്മ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശരത് എന്ന കണ്ണാപ്പിയാണ് വീട്ടമ്മയെ മർദ്ദിച്ചത്. സംഭവത്തിൽ ഇതുവരെയും പോലീസ് കേസെടുത്തില്ലെന്നും പരാതിക്കാരി
നാട്ടിക ചെമ്മാപ്പിളി നഗർ സ്വദേശിനി സുജിതയെയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശരത് എന്ന കണ്ണാപ്പി മർദ്ദിച്ചത്. സുജിതയുടെ വീട് നിർമ്മാണം നടക്കുന്നത് ഇയാളെ അറിയിച്ചില്ല എന്ന കാരണത്താൽ ആയിരുന്നു മർദ്ദനം. മുഖത്തടിയേറ്റ സുജിത വിറകുകൊള്ളിക്ക് തിരിച്ചടിച്ചു. പ്രതിരോധിച്ചതോടെ പിൻവാങ്ങിയ ശരത് യുവതിക്കെതിരെ പോലീസിൽ പരാതിയും നൽകി. സുജിത വലപ്പാട് പോലീസിന് പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയെടുത്തില്ലെന്നതാണ് ആരോപണം.
നിരവധി കേസുകളിൽ പ്രതിയായ ശരത്തിനെ മുൻപ് വലപ്പാട് പോലീസ് കാപ്പാ നിയമപ്രകാരം നാട് നടത്തിയിരുന്നു



































