29.4 C
Kollam
Monday 9th November, 2026 | 12:04:41 PM
Home News Breaking News വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

Advertisement

കൊച്ചി: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഹരിപ്പാട് വയ്യാപുരം സ്വദേശി ഡാനി എന്ന ധനേഷ് എസ്. നായർ അറസ്റ്റിൽ. ഇയാളുടെ പക്കൽനിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം ആലുവയിൽ 180 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ഹരികൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ധനേഷിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

ബംഗളൂരുവിൽനിന്ന് മൈസൂരു വഴി കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ധനേഷെന്ന് പൊലീസ് പറഞ്ഞു. മൈസൂരുവിന് സമീപം നഞ്ചൻഗുഡിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ ഇയാൾക്ക് വാഴത്തോട്ടവുമുണ്ട്. തോട്ടത്തിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന വാഴക്കുലകൾക്കിടയിൽ വിദഗ്ധമായി മയക്കുമരുന്ന് ഒളിപ്പിച്ചായിരുന്നു കടത്ത്.
അങ്കമാലി റെയിൽവേ ഗേറ്റിന് സമീപം പരുങ്ങിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പൊലീസ് ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചത്. തുടർന്നാണ് ധനേഷാണെന്ന് തിരിച്ചറിഞ്ഞത്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ലഹരിവിൽപ്പനയുടെ ഏകോപനം. കൊറിയർമാരെ ഉപയോഗിച്ചായിരുന്നു വിതരണം.
ധനേഷിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഘത്തിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here