Home News Local ഇഞ്ചക്കാട് ഗവ എൽപിഎസിൽ വായനപക്ഷാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബിൻ്റെ ഉദ്ഘാടനവും നടത്തി

ഇഞ്ചക്കാട് ഗവ എൽപിഎസിൽ വായനപക്ഷാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബിൻ്റെ ഉദ്ഘാടനവും നടത്തി

ശൂരനാട്തെക്ക്. ഇഞ്ചക്കാട് ഗവ എൽ.പി.എസിൽ വായനപക്ഷാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബിൻ്റെ ഉദ്ഘാടനവും ശാസ്‌താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ അജിത GS നിർവഹിച്ചു
അമ്മ വായന ഉദ്ഘാടനം വാർഡ് മെമ്പർ ആശനിർവഹിച്ചു
ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി R മദനമോഹനൻ കുഞ്ഞുങ്ങളുമായി സംവദിച്ചു
ഒന്നാം ക്ലാസിലെ വായന കൂടാരത്തിൻ്റെ ഉദ്ഘാടനവും നടന്നു.


മാഗസിൻ പ്രകാശനം, പതിപ്പ് പ്രകാശനം
വിദ്യാരംഗം വാർഷിക പ്ലാൻ എന്നീ പരിപാടികൾ സംഘടിപ്പിച്ചു
SMC ചെയർമാൻ സുരേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ HM ഷീബ N സ്വാഗതം ആശംസിച്ചു
R വിജയൻ പിള്ള, റജിലാബീഗം ആതിര എന്നിവർ സംസാരിച്ചു.