Home News Local പന്മന വടക്കുംതലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

പന്മന വടക്കുംതലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

പന്മന. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവേന്റീവ് ഓഫീസർ ബി സന്തോഷിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പന്മന വടക്കും തല മേക്ക് ഭാഗത്ത് NH 66 ന് സമീപം റോഡിന്റെ പടിഞ്ഞാറരുകിൽ നടത്തിയ പരിശോധനയിൽ നിറയെ ഇലകളോടുകൂടിയതും, 42 cm (2 എണ്ണം ), 33 cm, 24 cm, 23 cm, 22 cm, 18 cm, 16 cm, 15 cm, 11 cm നീളത്തോടുകൂടിയതുമായ 10 കഞ്ചാവ് ചെടികൾ നട്ടുവളർത്തി പരിപാലിച്ചു പോന്നത് കണ്ടെത്തി. പ്രതി ആരെന്ന് അറിയാതെ ഒരു എൻ ഡി പി എസ് കേസ് എടുത്തു.

പാർട്ടിയിൽ സിഇഒ മാരായ ഗോഡ്വിൻ, അൻസാർ, നിധിൻ, പ്രൈവൻറ്റീവ് ഓഫിസർ സുജിത് എന്നിവരും ഉണ്ടായിരുന്നു. ലഹരിക്കെതിരെ ശക്തമായ നടപടികളാണ് എക്സൈസ് വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. പരാതികൾ ഏതെങ്കിലും ഉണ്ടെങ്കിൽ 9400069456, 04762630831 എന്ന നമ്പറിൽ ബന്ധപ്പെടുക.