തിരുവനന്തപുരം.മാസപ്പടി ഇടപാടിൽ ഇ ഡി സമർപ്പിച്ച റിപ്പോർട്ട് ഡിജിപി ഇന്ന് വിജിലൻസിന് കൈമാറും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനാവും റിപ്പോർട്ട് കൈമാറുക. ഇന്ന് തന്നെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുഹമ്മദ് റിയാസ് എന്നിവരെ പ്രതികളാക്കും.
അഴിമതി നിരോധന നിയമപ്രകാരമാകും കേസെടുക്കുക. പ്രാഥമിക അന്വേഷണത്തിനുശേഷം കേസെടുക്കാനായിരുന്നു പോലീസിന്റെ തീരുമാനം. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസെടുക്കാത്തതിനെതിരെ പൊതുപ്രവർത്തകനായ കെ എം ഷാജഹാനാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

































