25.8 C
Kollam
Saturday 10th October, 2026 | 10:16:01 AM
Home News Kerala ആരോഗ്യവകുപ്പ് ഡയറക്ടർ ആയി നിയമിച്ച ഡോ വി മീനാക്ഷി തെറിക്കുമോ നിയമനത്തിനെതിരെ കോടതിയില്‍ ഹര്‍ജി

ആരോഗ്യവകുപ്പ് ഡയറക്ടർ ആയി നിയമിച്ച ഡോ വി മീനാക്ഷി തെറിക്കുമോ നിയമനത്തിനെതിരെ കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം.ഡോ വി മീനാക്ഷിയെ ആരോഗ്യവകുപ്പ് ഡയറക്ടർ ആയി നിയമിച്ചതിനെതിരായ ഹർജിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് വേഗത്തിൽ മറുപടി നൽകാൻ ആരോഗ്യവകുപ്പ്. നിയമനത്തിനെതിരെ എഡിഎച്ച്എസ് ഡോ. ബി ഉണ്ണികൃഷ്ണൻ ആണ് കോടതിയെ സമീപിച്ചത്. തന്റെ സീനിയോറിറ്റി മറികടക്കാൻ തനിക്ക് പ്രൊബേഷൻ ഡിക്ലയർ ചെയ്തില്ലെന്ന് ബി ഉണ്ണികൃഷ്ണൻ കോടതിയെ അറിയിച്ചിരുന്നു. പ്രൊബേഷൻ അനുവദിക്കാത്തതിന്റെ കാരണം അറിയിക്കാൻ കോടതി സർക്കാരിന് രണ്ടാഴ്ച സമയമാണ് അനുവദിച്ചത്.

എന്നാൽ തിങ്കളാഴ്ചയോടെ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടർ മറുപടി നൽകിയേക്കും. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മീനാക്ഷിയെ ഡിഎച്ച്എസ് ആയി നിയമിച്ചതെന്ന് പരാതിയിൽ പറയുന്നു. സീനിയോറിറ്റി പട്ടിക അനുസരിച്ച് ഡോ. വി മീനാക്ഷി മൂന്നാമതാണ്. പ്രൊബേഷൻ ഡിക്ലയർ ചെയ്താൽ ഭിന്നശേഷി നിയമപ്രകാരം ഡോക്ടർ ഉണ്ണികൃഷ്ണനാണ് ഡിഎച്ച്എസ് പദവിയിൽ എത്തേണ്ടിയിരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here