25.8 C
Kollam
Saturday 10th October, 2026 | 10:13:38 AM
Home News Breaking News സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തീരദേശ മേഖലയിലും ജാഗ്രത തുടരണം.

കഴിഞ്ഞദിവസം സംസ്ഥാനത്തിന്റെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിരുന്നു. മരം കടപുഴകി വീണും മണ്ണിടിഞ്ഞുമാണ് പലയിടത്തും അപകടങ്ങൾ ഉണ്ടായത്. ഈ സാഹചര്യത്തിൽ കൂടിയാണ് ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here