27 C
Kollam
Monday 14th September, 2026 | 10:58:32 PM
Home News Breaking News അവന് പാലും കുടിച്ച് ജീവിക്കുന്ന മൂന്ന് കുഞ്ഞുങ്ങളുണ്ട്, എനിക്കുമുണ്ട് കുഞ്ഞുങ്ങൾ: ഞാൻ അവനോട് ക്ഷമിച്ചു

അവന് പാലും കുടിച്ച് ജീവിക്കുന്ന മൂന്ന് കുഞ്ഞുങ്ങളുണ്ട്, എനിക്കുമുണ്ട് കുഞ്ഞുങ്ങൾ: ഞാൻ അവനോട് ക്ഷമിച്ചു

കായംകുളം .വര്‍ഗീയതയുടെ കൂട്ടപ്പൊരിപ്പുകാര്‍ക്ക് ചട്ടുകം ആയി നില്‍ക്കേണ്ടെന്ന് അവരിരുവരും തീരുമാനിച്ചു, അതോടെ മാവേലിയെ എണ്ണ ഒഴിച്ച് പൊള്ളിച്ച ഞെട്ടിക്കുന്ന സംഭവം കെട്ടടങ്ങുമെന്നുറപ്പായി.

അവന് പാലും കുടിച്ച് ജീവിക്കുന്ന മൂന്ന് കുഞ്ഞുങ്ങളുണ്ട്, എനിക്കുമുണ്ട് കുഞ്ഞുങ്ങൾ: ഞാൻ അവനോട് ക്ഷമിച്ചു : ദേഹത്ത് തിളച്ച എണ്ണയൊഴിച്ച ചായക്കടക്കാരനോട് ക്ഷമിച്ച് ‘മാവേലി’

ഓണാഘോഷത്തിനിടെ മാവേലി വേഷം കെട്ടിയ ആളുടെ ശരീരത്തിൽ ചായക്കടക്കാരന്‍ തിളച്ച എണ്ണയൊഴിച്ച സംഭവത്തിൽ ഇരുവരും തമ്മില്‍ ഒത്തുതീർപ്പായി. ആലപ്പുഴ കായംകുളത്ത് ആയിരുന്നു സംഭവം നടന്നത്.

സംഭവത്തില്‍ മാവേലി വേഷം കെട്ടിയ കരുനാഗപ്പള്ളി സ്വദേശി ചന്ദ്രബാബു, ചായ കടക്കാരന് എതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍‌ ചായക്കട ഉടമ അഷറഫ് പൊലീസ് സ്റ്റേഷനിൽ വെച്ച് പരസ്യമായി മാപ്പപേക്ഷിച്ചതോടെ ചന്ദ്രബാബു പരാതിയില്ലെന്ന് എഴുതി നൽകുകയായിരുന്നു.

‘ചെറിയൊരു വിഷയമാണ് നടന്നത്. അവൻ ജീവിക്കാൻ വേണ്ടി ഇറങ്ങിയതാണ്, ഞാനും ജീവിക്കാൻ വേണ്ടി ഇറങ്ങിയതാണ്.

അവൻ ഒരു തട്ടുകടയിട്ടു, ഞാൻ മാവേലി വേഷം കെട്ടി വന്നു. തമാശരൂപത്തിൽ നടന്ന തർക്കം ഇത്രത്തോളം പോകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.

എന്നാൽ ഇപ്പോൾ എനിക്ക് അവനോട് വിദ്വേഷമൊന്നുമില്ല, അവന് എന്നോടും വിദ്വേഷമില്ല. അവന് പാലും കുടിച്ച് ജീവിക്കുന്ന മൂന്ന് കുഞ്ഞുങ്ങളുണ്ട്, എനിക്കുമുണ്ട് കുഞ്ഞുങ്ങൾ.

പാവപ്പെട്ട മനുഷ്യരാണ്. ആർക്ക് തെറ്റുണ്ടെങ്കിലും സ്വയം ക്ഷമിക്കാനുള്ള മനസ്സുണ്ടാകണം. അവൻ എന്നോട് മാപ്പു പറഞ്ഞു, ഞാൻ അത് സ്വീകരിച്ചു’– ചായ കടക്കാരന് ക്ഷമ നൽകി ചന്ദ്രബാബു പറയുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ക്ഷമ നല്ലരൂപത്തില്‍ സ്വീകരിക്കപ്പെട്ടിട്ടില്ല. അഷ്റഫിന്‍റെ ആള്‍ക്കാരുടെ ഭീഷണി ഭയന്നാണ് ചന്ദ്രബാബു ക്ഷമിച്ചതെന്നും ആ പ്രദേശത്ത് ക്ഷമിക്കാതെ പറ്റില്ലെന്നുമാണ് സമൂഹമാധ്യമ വിലയിരുത്തുകള്‍ പോകുന്നത്.