26.8 C
Kollam
Sunday 25th October, 2026 | 08:32:44 PM
Home News Breaking News ‘സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺ​ഗ്രസിന് വേണ്ട, ആ നീക്കം കോൺ​ഗ്രസിന്റെ രാഷ്ട്രീയ തന്ത്രം’; വിശദീകരണവുമായി കെ.സി....

‘സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺ​ഗ്രസിന് വേണ്ട, ആ നീക്കം കോൺ​ഗ്രസിന്റെ രാഷ്ട്രീയ തന്ത്രം’; വിശദീകരണവുമായി കെ.സി. വേണു​ഗോപാൽ

Advertisement

ആലപ്പുഴ: സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി. വേണു​ഗോപാൽ. ഏതെങ്കിലും ഒരു പ്ലാറ്റ്ഫോമിൻ്റെ വിജയമായി കാണുന്നില്ല. യുവജനങ്ങളുടെ വിജയം എന്ന നിലയിലാണ് കോൺഗ്രസ് സമര വിജയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തർ സമരത്തിൽ പരസ്യമായി രംഗത്തു വരണ്ടതില്ല എന്നത് കോൺ​ഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു.

Also Read:ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ആദ്യമായി പ്രതികരിച്ച് അമിത് ഷാ; ‘ബിജെപി പ്രവര്‍ത്തകര്‍ക്ക് പദവിയേക്കാൾ വലുത് രാജ്യവും യുവാക്കളും’

കോൺഗ്രസ് ആദ്യഘട്ടത്തിൽ മുന്നിൽ വന്നിരുന്നെങ്കിൽ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി പ്രചാരണം നടത്തിയേനെ. വിദ്യാർത്ഥികൾക്ക് പിന്നിൽ എല്ലാ പിന്തുണയും കോൺഗ്രസ് നൽകിയിരുന്നു. നിയമസഹായം ഉൾപ്പെടെ കോൺഗ്രസ് വിദ്യാർത്ഥികൾക്ക് നൽകി.

കോൺഗ്രസ് പിന്തുണയെ കുറിച്ച് വിദ്യാർത്ഥികൾക്ക് അറിയാമെന്നും സിജെപി മുന്നേറ്റത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരായ എല്ലാ പ്രതിപക്ഷ മുന്നേറ്റങ്ങളെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. ഉന്നയിക്കുന്ന വിഷയങ്ങളിൽ ആത്മാർഥത ഉണ്ടാവണം. സോനം വാങ്ങ്ചുക്കിനെ പോലെയാകരുതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനുള്ള പിന്തുണയിൽ തീരുമാനം തിങ്കളാഴ്ചത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ എടുക്കും. കണ്ണിൽ പൊടിയിടൽ അംഗീകരിക്കില്ലെന്നും കെസി വേണുഗോപാൽ മുന്നറിയിപ്പ് നൽകി.