Home News Breaking News അഭയാരണ്യത്തിൽ കിട്ടിയ ആനക്കുട്ടിയെ ജാംനഗറിലേക്ക് കൊണ്ട് പോകുന്നു

അഭയാരണ്യത്തിൽ കിട്ടിയ ആനക്കുട്ടിയെ ജാംനഗറിലേക്ക് കൊണ്ട് പോകുന്നു

Advertisement

എറണാകുളം: കുന്നത്തുനാട് താലൂക്കിലെ കോടനാട് കാപ്പിരിക്കാട് അഭയാരണ്യം മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും അതീവ പരിചരണത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന ‘മായ’ എന്ന ആനക്കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള ‘വന്താര’ (Vantara) മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നു.

2025 ഏപ്രിൽ 18-നാണ് അഭയാരണ്യത്തിന് സമീപമുള്ള കാട്ടാനക്കൂട്ടത്തിൽ നിന്ന് ഒരു ദിവസം മാത്രം പ്രായമുള്ളപ്പോൾ ഈ പെണ്ണാനക്കുട്ടി ഒറ്റപ്പെട്ട നിലയിൽ വനംവകുപ്പിന് ലഭിക്കുന്നത്. അമ്മയാന ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ആനക്കുട്ടിക്ക് എഴുന്നേറ്റു നിൽക്കാൻ പോലും 40 ദിവസത്തോളം കഠിനമായ പരിചരണവും ചികിത്സയും വേണ്ടിവന്നു.
ആനക്കുട്ടിയുടെ അത്ഭുതകരമായ അതിജീവനം കണക്കിലെടുത്ത് കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി കീർത്തി വർധൻ സിംഗ് ആണ് ഈ കുട്ടിയാനയ്ക്ക് ‘മായ’ എന്ന് പേരിട്ടത്.
കുട്ടിയാനകൾക്ക് ആവശ്യമായ മുലപ്പാലിന് പകരമുള്ള പ്രത്യേക പാൽപ്പൊടികളും മറ്റ് പോഷകാഹാരങ്ങളും നൽകിയാണ് അഭയാരണ്യത്തിൽ ഇതിനെ വളർത്തിയിരുന്നത്. എന്നാൽ കൂടുതൽ ആധുനികമായ മെഡിക്കൽ സൗകര്യങ്ങളും മികച്ച പരിചരണവും ലഭ്യമാക്കുന്നതിനാണ് റിലയൻസ് ഫൗണ്ടേഷന്റെ കീഴിൽ ജാംനഗറിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ വലിയ വന്യജീവി പുനരധിവാസ കേന്ദ്രമായ വന്താരയിലേക്ക് (Vantara) മാറ്റാൻ തീരുമാനിച്ചത്.
വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള കർശനമായ മാനദണ്ഡങ്ങളും പരിശോധനകളും പൂർത്തിയാക്കി നെടും ബാശേരിയിൽ എത്തിച്ച് പ്രത്യേക വിമാനത്തിൽ കൊണ്ടുപോകുന്നത്. രാവിലെ അഭയാരണ്യത്തിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ട് പോയി. പരിചരിച്ച ഡോക്ടർ മാരുടെ സംഘവും ഒപ്പം പോകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here