എറണാകുളം: മൂന്നര മണിക്കൂറിലേറെയായി നാടിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ആനയെ തളയ്ക്കാൻ മയക്ക് വെടിവെച്ചു. വലത് കാലിൽ ഒരു മയക്ക് വെടിവെച്ചു. പൂർണ നിയന്ത്രണത്തിൽ ആയിട്ടില്ല. എങ്കിലും ആന ഇപ്പോൾ ശാന്തനാണ്. ഇന്ന് രാവിലെ
അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് തൊഴാൻ എത്തിച്ച ആന യുവാവിനെ ചവിട്ടി കൊന്നു. ആനയെ എത്തിച്ച ലോറിയിലെ ഡ്രൈവർ കൊല്ലം സ്വദേശി വിഷ്ണുവിനാണ് ദാരുണാന്ത്യം.
പരിഭ്രാന്തിയിലായ കൊല്ലം
മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്.രാവിലെ 9.30തോടെയായിരുന്നു ആന പരിഭ്രാന്തിയിലായത്. രണ്ട് പാപ്പാൻമാർക്ക് ഗുരുതര പരിക്കുണ്ട്. ആനയുടെ അടുത്തേക്ക് ആർക്കും എത്താനായിട്ടില്ല. ഒരു മണിക്കൂറിന് ശേഷമാണ് ത മൃതദേഹം മാറ്റാനായത്. ഇരിങ്ങാലക്കുടയിൽ നിന്ന് ആർ ആർ ടി സംഘം എത്തിയിട്ടുണ്ട്. രണ്ട് ലോറി, ഒരു കാർ, രണ്ട് സ്കൂട്ടർ എന്നിവ തകർത്തു.




































എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടും പഠിക്കുന്നില്ലല്ലോ… ഒരു കാട്ടുമൃഗത്തെ അതിന്റെ ആവാസവ്യവസ്ഥ മനസ്സിലാക്കാതെ ഈ കൊടും ചൂടിൽ….. അക്രമസക്തമായില്ലെങ്കിലേ അദിശയമുള്ളൂ….