29.9 C
Kollam
Thursday 19th November, 2026 | 07:41:10 PM
Home News Breaking News സതീശന് പൂട്ടിടാന്‍ മന്ത്രിമാര്‍

സതീശന് പൂട്ടിടാന്‍ മന്ത്രിമാര്‍

Advertisement

തിരുവനന്തപുരം . തര്‍ക്കമുണ്ടായെന്നും ജനാധിപത്യപരമെന്നും മറ്റും മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിച്ചെങ്കിലും യുഡിഎഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസിലെ അഭിപ്രായഭിന്നതകള്‍ പുറത്തേക്കുവരികയാണ്. ഇനി വിട്ടുവീഴ്ച വേണ്ടെന്ന് മന്ത്രിമാർ തീരുമാനിച്ചിരിക്കയാണ്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനങ്ങൾ അംഗീകരിക്കില്ല, കാര്യങ്ങൾ ചോദിച്ചും പറഞ്ഞും പോകാമെന്ന് നിലപാട് ആണ് ഇവരുടേത്,എതിർപ്പുകൾ മന്ത്രിസഭയിൽ തന്നെ ഉയർത്തും. തീരുമാനം കെസി വേണുഗോപാൽ പക്ഷത്തിൻ്റേത് ,എ പി അനിൽകുമാർ കെസി വേണുഗോപാൽ പക്ഷത്തിനെ നയിക്കും. മന്ത്രിസഭയില്‍ മുന്തിയ പ്രാതിനിധ്യമുണ്ടായിട്ടും കെസി വേണുഗോപാലിന് കേരള ഭരണത്തില്‍ പിടിമുറുക്കാനാവുന്നില്ലെന്നതാണ് പ്രശ്നം.

മുഖ്യമന്ത്രിക്ക് മേൽ പിടിമുറുക്കാൻ ഗ്രൂപ്പുകളും തീരുമാനിച്ചു കഴിഞ്ഞു. എ ഗ്രൂപ്പും സജീവമാകുന്നു. വീണ്ടും ഗ്രൂപ്പ് യോഗം ചേരും. തങ്ങളെ അറിയിക്കാതെയുള്ള തീരുമാനങ്ങൾ ഇനി അംഗീകരിക്കില്ലെന്ന് എ ഗ്രൂപ്പ്. എ ഗ്രൂപ്പിന് വേണ്ടി മന്ത്രിസഭയിൽ പിസി വിഷ്ണുനാഥ് ശബ്ദമുയർത്തും. വകുപ്പിൽ നടക്കുന്നത് താൻ അറിയണമെന്ന് സണ്ണി ജോസഫ്. ഇനിയെല്ലാം കൂടിയാലോചിച്ചു ചെയ്താൽ മതിയെന്ന് കെപിസിസി അധ്യക്ഷനും നിലപാട്.

എന്നാല്‍ അനവസരത്തില്‍ യുഡിഎഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന യുഡിഎഫ് കൺവീനർക്കെതിരെ മന്ത്രിമാർ ഒറ്റക്കെട്ട് ആണ്. അടൂർ പ്രകാശിന്റെ പരസ്യ വിമർശനം ശരിയല്ലെന്ന് നിലപാട് തുടരുന്നു. മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നത് ശരിയായ രീതിയല്ല

യുഡിഎഫ് കൺവീനറുടെ ഇടപെടൽ സർക്കാരിനെ ദുർബലപ്പെടുത്തുന്നതെന്നും മന്ത്രിമാർ തുറന്നടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here