28.4 C
Kollam
Thursday 19th November, 2026 | 08:36:21 PM
Home News Breaking News വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Advertisement

തടവുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലഹരി കേസുകൾ അടക്കം ജയിലിൽ കഴിയുന്ന മണികണ്ഠൻ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴുത്തിൽ മുറിവേൽപ്പിച്ച ശേഷം തൂങ്ങിമരിക്കാൻ ആയിരുന്നു ശ്രമം

പരിക്കേറ്റ മണികണ്ഠനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മണികണ്ഠന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മെഡിക്കൽ കോളേജ് അധികൃതർ.

വിയൂർ സെൻട്രൽ ജയിലിലെ ഡി ബ്ലോക്കിലായിരുന്നു മണികണ്ഠനെ പാർപ്പിച്ചിരുന്നത്. മറ്റു സെല്ലുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെ മണികണ്ഠനെ ബ്ലോക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതോടെ മണികണ്ഠൻ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അനുനയിപ്പിച്ച് താഴെയിറക്കിയശേഷം പ്രശ്നക്കാരെ പാർപ്പിക്കുന്ന സെല്ലിലേക്ക് മാറ്റുകയായിരുന്നു. ഇതിൽ പ്രകോപിത നായാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

ഉദ്യോഗസ്ഥരെ സമ്മർദ്ദപ്പെടുത്തുകയാണ് ലക്ഷ്യമിട്ടതെന്ന് ജയിലിൽ അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here