26.8 C
Kollam
Thursday 19th November, 2026 | 09:00:28 AM
Home News Kerala തിരുവനന്തപുരം മെഡിക്കല്‍ കോളജിനുള്ളില്‍ ചികിത്സയിലിരുന്ന കൊട്ടാരക്കര സ്വദേശി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളജിനുള്ളില്‍ ചികിത്സയിലിരുന്ന കൊട്ടാരക്കര സ്വദേശി ആത്മഹത്യ ചെയ്തു

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രോഗി ജീവനൊടുക്കി. അഞ്ചാപനിയെ തുടര്‍ന്ന് ചികിത്സയിലിരുന്ന കൊട്ടാരക്കര സ്വദേശി ചന്തു (30) ആണ് ആത്മഹത്യ ചെയ്തത്.

പേ വാര്‍ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here