തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് അയച്ച പരാതി ആളറിയാതെ കൈകാര്യം ചെയ്ത് മ്യൂസിയം പൊലീസ്. ‘വൈഫ് ഓഫ് എ.കെ. ആന്റണി’ എന്ന പേരിലാണ് സ്റ്റേഷനിലേക്ക് ഇമെയിൽ വഴി പരാതി ലഭിച്ചത്. പരാതി പരിശോധിച്ച ഉദ്യോഗസ്ഥർ എലിസബത്തിനെ ഫോണിൽ വിളിച്ച് ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരി ആരാണെന്ന് വ്യക്തമായത്.
തുടർന്ന് എലിസബത്തിനെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ മ്യൂസിയം എസ്എച്ച്ഒയ്ക്ക് നിർദേശം നൽകി. എന്നാൽ അതിന്റെ ആവശ്യമില്ലെന്ന് അറിയിച്ച എലിസബത്ത് പ്രശ്നം പരിഹരിച്ചു.
വീട്ടിലെ അറ്റകുറ്റപ്പണികൾക്കായി ഏർപ്പെടുത്തിയ ആൾ മുൻകൂറായി പണം വാങ്ങിയ ശേഷം ജോലി പൂർത്തിയാക്കിയില്ലെന്നായിരുന്നു പരാതി. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് എലിസബത്ത് പൊലീസിന്റെ സഹായം തേടിയത്. തുടർന്ന് പൊലീസ് ഇടപെട്ട് ഇയാളെ വിളിച്ചുവരുത്തുകയും പണി പൂർത്തിയാക്കാൻ നിർദേശം നൽകുകയും ചെയ്തു.
Advertisement



























