Home News Breaking News ചേരാനെല്ലൂരിലെ ഒരാളുടെ മരണത്തിനിടയാക്കിയ ബെന്‍സ് അപകടം,17കാരന് ജാമ്യം, ജഡ്ജിനെ പ്രതി ചേര്‍ത്തില്ല അട്ടിമറി ആരോപണം

ചേരാനെല്ലൂരിലെ ഒരാളുടെ മരണത്തിനിടയാക്കിയ ബെന്‍സ് അപകടം,17കാരന് ജാമ്യം, ജഡ്ജിനെ പ്രതി ചേര്‍ത്തില്ല അട്ടിമറി ആരോപണം

Advertisement

കൊച്ചി.ചേരാനെല്ലൂരിലെ ഒരാളുടെ മരണത്തിനിടയാക്കിയ ബെന്‍സ് അപകടത്തില്‍ അട്ടിമറി ആരോപണങ്ങള്‍ ഉയരുന്നതിനിടെ പതിനേഴുകാരന് സ്‌റ്റേഷന്‍ ജാമ്യം. വാഹനയുടമയായ ജില്ലാ ജഡ്ജിയെ വിളിച്ചുവരുത്തി നോട്ടീസ് നല്‍കിയെങ്കിലും പ്രതിചേര്‍ത്തിട്ടില്ല. സമ്മര്‍ദത്തെ തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റ്ിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കാതെയാണ് ജാമ്യം അനുവദിച്ചത്. കുറ്റകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.


അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണം ശരിവെയ്ക്കുന്ന നീക്കങളാണ് നടന്നത്. കാറോടിച്ച പതിനേഴുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ മുന്നില്‍ ഹാജരാക്കണമെന്ന പൊലീസ് നിലപാടെടുത്തെങ്കിലും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടിവന്നു. കുട്ടിയെ ഹാജരാക്കേണ്ടതില്ലെന്ന ബോര്‍ഡും നിലപാടെടുത്തതോടെയാണ് സ്‌റ്റേഷന്‍ ജാമ്യം അനുവദിച്ചത്. വാഹനത്തിന്റെ ഉടമ ഇരിങ്ങാലക്കുട സബ് ജഡ്ജ് റിനോ സേവ്യറിനാണ് നോട്ടീസ് നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം നല്‍കിയതിനടക്കം ജഡ്ജിനെ ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. പിതാവിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള മൊഴികളാണ് പതിനേഴുകാരനും നല്‍കിയത്. യൂട്യൂബിലൂടെയാണ് ഡ്രൈവിങ് പഠിച്ചതെന്നും മഴയായതിനാല്‍ സ്‌കൂട്ടര്‍ കണ്ടില്ലെന്ന വിചിത്രമായ മൊഴിയാണ് പതിനേഴുകാരന്‍ നല്‍കിയത്.

അപകട വിവരം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ വാഹനയുടമായ ജഡ്ജ് മോശമായി പെരുമാറി എന്നും ജയബാലകൃഷ്ണന്റെ കുടുംബം ആരോപിക്കുന്നു.കുടുംബം ആശങ്കപ്പെടുന്നപോലെ ഒരു ഇടപെടലും നടത്തില്ലെന്നും കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയും മന്ത്രിമാര്‍ ഉറപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here