Home News Breaking News ഐഎസ്‌എൽ: കേരള ബ്ലാസ്‌റ്റേഴ്‌സിന് ഗോൾ രഹിത സമനില

ഐഎസ്‌എൽ: കേരള ബ്ലാസ്‌റ്റേഴ്‌സിന് ഗോൾ രഹിത സമനില

Advertisement

ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഗോൾ രഹിത സമനില. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും ഗോളടിക്കാതെ പിരിഞ്ഞു.


അവസാന കളിയിൽ നോർത്ത്‌ ഇ‍ൗസ്‌റ്റ്‌ യുണൈറ്റഡ്‌ എഫ്‌സിയോടേറ്റ കനത്ത പരാജയത്തിന്റെ നിരാശയിൽ കളത്തിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിന് ജയത്തിലേക്കുള്ള വാതിൽ തുറക്കാനായില്ല. ആഷ്‌ലി വെസ്‌റ്റ്‌വുഡിന്റെ സംഘം സ്വന്തംതട്ടകത്തിൽ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു.


മറുവശത്ത്‌, മുംബൈക്ക്‌ സീസണിൽ ജയം നേടാനായിട്ടില്ല. ആദ്യ കളിയിൽ ചർച്ചിൽ ബ്രദേഴ്‌സിനോട്‌ തോറ്റ മുംബൈ അവസാന മത്സരത്തിൽ പഞ്ചാബിനോട്‌ സമനില വഴങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here