Home Uncategorized 121 റൺസിന്റെ മിന്നും ജയം… ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം

121 റൺസിന്റെ മിന്നും ജയം… ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം

Advertisement

സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ 121 റൺസിന്റെ മിന്നും ജയം സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. വിജയത്തോടെ ഏകദിന പരമ്പര ടീം കൈക്കലാക്കി. ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ കീഴിൽ ഇന്ത്യ നേടുന്ന തുടർച്ചയായ രണ്ടാം പരമ്പര ജയമാണിത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹർമൻപ്രീത് കൗറിന്റെയും ദീപ്തി ശർമയുടെയും കണ്ണഞ്ചിപ്പിക്കുന്ന സെഞ്ചറികളുടെ കരുത്തിൽ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 328 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയെ 48.5 ഓവറിൽ 207 റൺസിന് ഓൾഔട്ടാക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here