27.6 C
Kollam
Thursday 25th June, 2026 | 10:17:32 AM
Home Lifestyle Jobs എയിംസ് അടക്കമുള്ള സ്ഥാപനങ്ങളിൽ അവസരം, പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

എയിംസ് അടക്കമുള്ള സ്ഥാപനങ്ങളിൽ അവസരം, പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

Advertisement

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിലെയും (എയിംസ്) മറ്റ് പ്രമുഖ ദേശീയ ആരോഗ്യസ്ഥാപനങ്ങളിലെയും/ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും വിവിധ തസ്തികകളിലേക്ക് നടത്തുന്ന പൊതുപരീക്ഷയ്ക്ക് (കോമൺ റിക്രൂട്ട്‌മെന്റ് എക്‌സാമിനേഷൻ-5) അപേക്ഷ ക്ഷണിച്ചു.

Also Read: കുട്ടികളിലെ പ്രമേഹം എങ്ങനെ നേരത്തെ തിരിച്ചറിയാം? ലക്ഷണങ്ങൾ എന്തെല്ലാം?

32 സ്ഥാപനങ്ങളിൽ/ഇൻസ്റ്റിറ്റ്യൂട്ടുകളിലായി 59 തസ്തികകളിലേക്കാണ് വിജ്ഞാപനം. 2595 ഒഴിവുണ്ട്. ക്ലറിക്കൽ, പാരാമെഡിക്കൽ, ടെക്‌നിക്കൽ തസ്തികകൾ ഇതിലുൾപ്പെടും. തിരഞ്ഞെടുപ്പിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂലായ് 25 മുതൽ 27 വരെ നടക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും.

ദേശീയ ആരോഗ്യസ്ഥാപനങ്ങളിൽ 2595 ഒഴിവ്; ഈ ആഴ്ചയിലെ തൊഴിലവസരങ്ങൾ

യോഗ്യത
പത്താംക്ലാസ്/പന്ത്രണ്ടാംക്ലാസ്/ ബിരുദം/ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ടെക്‌നിക്കൽ/പാരാമെഡിക്കൽ തസ്തികകളിലേക്ക് ഐ.ടി.ഐ./ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്ന തസ്തികകളുമുണ്ട്.

അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.aiimsexams.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ജൂലായ് 03.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here