27.6 C
Kollam
Thursday 25th June, 2026 | 11:31:33 AM
Home News Breaking News ആയിരം ചരക്ക് കപ്പൽ എന്ന സ്വപ്ന നേട്ടത്തില്‍ വിഴിഞ്ഞം

ആയിരം ചരക്ക് കപ്പൽ എന്ന സ്വപ്ന നേട്ടത്തില്‍ വിഴിഞ്ഞം

Advertisement

വിഴിഞ്ഞം തുറമുഖത്ത് വീണ്ടും ചരിത്ര നേട്ടം. രണ്ടുവർഷം പിന്നിടുമ്പോൾ ആയിരം കപ്പലുകൾ തീരത്ത് നങ്കൂരമിട്ടാണ് ചരിത്രം കുറിച്ചത്. MSC യുടെ ലൂസിയാന എന്ന കപ്പലാണ് വിഴിഞ്ഞത് എത്തിയത്. ഇതുവരെ 2.12 മില്യൻ കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത്.

ലോകത്ത് അതിവേഗം വളരുന്ന തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. ആയിരം ചരക്ക് കപ്പൽ എന്ന സ്വപ്ന നേട്ടമാണ് വിഴിഞ്ഞം തുറമുഖം കൈവരിച്ചത്. MSC യുടെ ലൂസിയാനാ എന്ന ചരക്ക് കപ്പൽ വിഴിഞ്ഞം തീരത്ത് ബെർത്ത്‌ ചെയ്തു.

വാണിജ്യ അടിസ്ഥാനത്തിൽ വലിയ നേട്ടം കൈവരിച്ച തുറമുഖത്തിന് റോഡ് മാർഗ്ഗമുള്ള ചരക്ക് വിനിമയം കൂടി കൈവരിക്കേണ്ടതുണ്ട്. മിഷൻ സമുദ്രയിലൂടെ വിഴിഞ്ഞം ഗേറ്റ് വേ തുറക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ നടത്തുമെന്ന് പോർട്ട് എം ഡി ജെറോമിക് ജോർജ് പ്രതികരിച്ചു.

മുന്ദ്ര തുറമുഖത്തെത്തിയ പനാമ ഫ്ലാഗ് MSC ലൂസിയാനാ ഇന്നലെ പുറം കടലിൽ നങ്കൂരമിട്ടു. 2024 ജൂലൈ 18ആം തീയതിയാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ ബർത്ത് ചെയ്യുന്നത്. രണ്ടാംഘട്ട നിർമ്മാണങ്ങൾ ആരംഭിക്കുന്നതിനു മുന്നേ തന്നെ തുറമുഖം കൈവരിച്ചിരിക്കുന്നത് വലിയ നേട്ടമാണ്. 2026 ൽ തന്നെ 400 മീറ്റർ ബർത്ത് ന്റെ കൂടി നിർമ്മാണം പൂർത്തിയാക്കും. അങ്ങനെയെങ്കിൽ കൂടുതൽ സ്ഥിര കപ്പൽ സർവീസുകൾ വിഴിഞ്ഞത്തെ തേടിയെത്തും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here