28.7 C
Kollam
Thursday 24th September, 2026 | 05:27:45 PM
Home News Local കൊക്കാംകാവ് ഭഗവതി ക്ഷേത്രത്തിൽ ബലിതർപ്പണം ബുധനാഴ്ച

കൊക്കാംകാവ് ഭഗവതി ക്ഷേത്രത്തിൽ ബലിതർപ്പണം ബുധനാഴ്ച

കുന്നത്തൂർ:കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം ബുധനാഴ്ച പുലർച്ചെ 4 മുതൽ നടക്കും.മൈനാഗപ്പള്ളി മുളയ്ക്കൽമഠം അജയ് നമ്പൂതിരി കാർമികത്വം വഹിക്കും.പിതൃപൂജ,തിലഹവനം,മഹാ അന്നദാനം,വിശേഷാൽ പൂജകൾ എന്നിവ നടക്കും.കല്ലടയാർ കിഴക്കോട്ടൊഴുകുന്ന ഭാഗത്തെ ക്ഷേത്ര കടവിലാണ് സ്‌നാനഘട്ടം ഒരുക്കിയിട്ടുള്ളത്.ഒരേ സമയം ഇരുനൂറോളം പേർക്ക് തർപ്പണം നടത്തുവാൻ കഴിയും.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.പോലീസ്,ഫയർ ഫോഴ്‌സ്,സ്കൂബ ടീം,മെഡിക്കൽ,ആംബുലൻസ്,ലൈഫ് ഗാർഡ്,വോളൻ്റിയേഴ്‌സ് എന്നിവരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.മൂവായിരത്തോളം ഭക്തർ തർപ്പണത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും,ഒരുക്കങ്ങൾ പൂർത്തിയായെന്നും ഉപദേശക സമിതി പ്രസിഡൻ്റ് കെ.പ്രതാപൻ, സെക്രട്ടറി ജി.ഹരിദാസൻ,ജി.രാധാകൃഷ്‌ണ പിള്ള,ഹരികുമാർ കുന്നത്തൂർ,വിശാഖ് വിജയൻ,അഭിരാം എന്നിവർ പറഞ്ഞു